Norka ID Registration / Renewal
പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി 1996 ൽ കേരള സർക്കാർ കൊണ്ടുവന്ന ഡിപ്പാർട്മെന്റ് ആണ് നോർക്ക റൂട്സ്. ഇന്ത്യയിൽ തന്നെ ആദ്യമായി പ്രവാസികൾക്കായി ഒരു സംസ്ഥാന സർക്കാർ മുൻകൈ എടുത്തു ഡിപ്പാർട്മെൻറ് സ്ഥാപിച്ചത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ആണ്. പ്രവാസി മലയാളിക്ക് കേരള സർക്കാരുമായി ബന്ധപ്പെടുവാൻ കഴിയുന്ന മാർഗ്ഗം ആണ് പ്രവാസി ഐ ഡി അഥവാ നോർക്ക ഐ ഡി . നോർക്ക ഐ ഡി മൂന്ന് വർഷം കാലാവധി ഉള്ളതാണ് ഈ കാലയളവിൽ നിങ്ങൾക്ക് അപകട മരണമോ, അപകടം മൂലം ശാരീരികവൈകല്യം സംഭവിച്ചാൽ പരമാവധി 2 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കുന്നു.
ഈ കാർഡിന്റെ കാലാവധി മൂന്ന് വർഷത്തേക്കാണ് വരുന്നത് എങ്കിലും കാലാവധി കഴിഞ്ഞു പുതുക്കുവാൻ കഴിയും.ഞങ്ങളുടെ സ്വകാര്യ ജനസേവന കേന്ദ്രത്തിൻെറ സഹായത്തോടെ നിങ്ങൾക്ക് നോർക്ക ഐ ഡിക്കായി അപേക്ഷിക്കാവുന്നതാണ്.